ചെറുകഥ ഹൃദയബന്ധം ബാം ഗ്ലൂരില്‍ ജോലിയുള്ള ഒരേയൊരു മകന്‍ വര്‍ഷങ്ങള്‍ക്കുശേഷം അവധിക്കായെത്തുന്നുവെന്ന വാര്‍ത്ത അവരെ ഏറെ സന്തോഷിപ്പിച്ചു. വൃദ്ധരായ തങ്ങള്‍ക്ക് കൂട്ടായി അവനെന്നുമുണ്ടാവണമെന്ന ആഗ്രഹം മകന്‍റെ ഭാവിക്ക് തടസ്സമാവുമെന്നതിനാല്‍ മറ്റെല്ലാ മാതാപിതാക്കളേയും പോലെ അവരും മാറ്റിവെച്ചു. ഒടുവില്‍ കാത്തിരിപ്പിനൊടുവില്‍ വീട്ടിലെത്തിയ മകന്‍ തികച്ചും അപരിചിതനെന്ന പോലെ പെരുമാറിയപ്പോള്‍ നൊമ്പരം ഉള്ളിലൊതുക്കി തങ്ങളാലാവുംവിധം അവനായി അവര്‍ സൗകര്യമൊരുക്കി. അന്നുരാത്രി ഏറെ വൈകിയിട്ടും ഉറക്കം വരാതെ ഫോണുമായി വീടിനകത്തും പുറത്തും ചുറ്റിക്കറങ്ങിയ അയാളുടെ ഭാവമാറ്റം അവരെ ഭയപ്പെടുത്തി. പിന്നേറ്റ് നേരംപുലര്‍ന്നപ്പോള്‍ തിരികെ പോവാന്‍ തയ്യാറാവുന്ന മകനെ കണ്ട് കാരണം തിരക്കിയ അവരോട്, ഫോണില്‍ റെയിഞ്ചോ, ഇന്‍റര്‍നെറ്റ് കണക്ഷനോ കിട്ടാത്ത ഈ നശിച്ച നാട്ടിലേക്ക് ഇനിയില്ലായെന്നു പറഞ്ഞ് നടന്നകലുന്ന മകനെ നിറകണ്ണുകളോടെ അവര്‍ നോക്കി നിന്നു. ...